പുൽപ്പള്ളി : നുറുകണക്കിന് രോഗികൾക്ക് സ്വാന്തനമേകുന്ന പുൽപ്പള്ളി കാരുണ്യ പാലിയേറ്റിവിൻ്റെ 13-ാം മത് കിടപ്പ് രോഗി സംഗമംവടാനക്കവല വനമുലികയിൽ മാവേലിക്കര ആശ്രമത്തിലെ സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്തു.കാരുണ്യ പ്രസിഡൻ്റ് എൻ യു ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി പ്രസിഡൻ്റ് മാത്യു മത്തായി ആതിര,സിസ്റ്റർ വിൻസി ടോം എം എസ്.എം.ഐ,കെ ജി സുകുമാരൻ,സുനിൽ ജോർജ്,ചാക്കോ പുല്ലന്താനിക്കൽ,ടെസ്സി ജൂഡ്,ശോഭ ജോർജ്,മനു ജോർജ്,റോയി തയ്യിൽ,അർച്ചന സതീഷ് എന്നിവർ പ്രസംഗിച്ചു.
