കല്‍പ്പറ്റ : ഉരുള്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെവരോട് മനുഷ്യരെന്ന പരിഗണന പോലും കാണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പ എഴുതിതള്ളില്ലെന്ന നിലപാടെടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. അതിതീവ്ര ദുരന്തമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പറഞ്ഞത്.298 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായ ഒരു ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത് മനുഷ്യത്വമില്ലാതെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.അര്‍ഹമായ നഷ്ടപരിഹാരം േപാലും നല്‍കാതെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ആശയറ്റ മനുഷ്യരുടെ കടങ്ങള്‍ തിരിച്ചടച്ചേ മതിയാവൂ എന്ന നിലപാടുമെടുത്ത് വഞ്ചന തുടരുകയാണ്.ദുരന്ത സമയത്ത് വയനാട്ടില്‍ വന്ന് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി ദുരന്തബാധിതരുടെ ആശങ്ക പരിഹരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ശക്തമായ സമരപരമ്പരകളുമായി ദുരന്തം അതിജീവിച്ച സഹോദരങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും ജില്ലാ പ്രസിഡന്റ് അമല്‍ ജോയി പ്രസ്താവനയില്‍ പറഞ്ഞു.