അന്താരാഷ്ട്ര കാപ്പി ദിനാഘോഷം:ജില്ലാ തല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ടയിൽ

അന്താരാഷ്ട്ര കാപ്പി ദിനാഘോഷം:ജില്ലാ തല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ടയിൽ

കൽപ്പറ്റ : അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ 9 30 മുതൽ വൈകുന്നേരം നാലുമണി വരെയാണ് പരിപാടി.രാവിലെ 9.30 ന് വെള്ളമുണ്ട എട്ടേനാൽ ക്ഷീര സംഘം ഓഫീസ് പരിസരത്ത് നിന്ന് സിറ്റി ഓഡിറ്റോറിയത്തിലേക്ക് വാക്ക് വിത്ത് കോഫി എന്ന പേരിൽ കാപ്പി നടത്തം ആരംഭിക്കും.തുടർന്ന് സ്കൂളിന് സമീപത്തെ സിറ്റി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം,കാർഷിക സെമിനാർ,ചർച്ച,പ്രദർശന വിപണന മേള എന്നിവ ഇതോടനുബന്ധിച്ചു ഉണ്ടാകും.

കാപ്പി കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക കൗണ്ടർ ഇതോടനുബന്ധിച്ച് പ്രവർത്തിക്കും. വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ,സബ് കലക്ടർ,കോഫി ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,കാപ്പി കർഷക സംഘടനാ പ്രതിനിധികൾ,എഫ് പി ഓ പ്രതിനിധികൾ,വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും.ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 1500 കർഷകർ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും.അന്താരാഷ്ട്ര കാപ്പി ദിനത്തിൻ്റെ ഭാഗമായി വയനാട്ടിൽ വർഷംതോറും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.നഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയിരുന്ന ദിനാഘോഷ പരിപാടികൾ ഇതാദ്യമായാണ് ഗ്രാമതലത്തിൽ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *