മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ

മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി : ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ.സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ,ജീവനക്കാരുടെ ക്ഷേമം,എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം.എഫ്‌ഐ ഇന്ത്യ 2025,ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി) , സി ഐ ഐ കേരള എച്ച്ആർ കോൺക്ലേവ് 2025 എന്നിവയുടെ അവാർഡുകളാണ് ലഭിച്ചത്.എഫ്‌ഐ ഇന്ത്യ 2025-ൽ സസ്റ്റയിനബിൾ സോഴ്സിങ് മികവിനുള്ള പുരസ്കാരം കമ്പനിയുടെ മിന്റ് സസ്റ്റയിനബിലിറ്റി പ്രോ​ഗ്രാമിന് ലഭിച്ചു.

ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി 6,000-ത്തിലധികം കർഷകരുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ജലസേചനം 30 ശതമാനവും ഹരിതഗൃഹ വാതകത്തിന്റെ പുറംതള്ളൽ 37 ശതമാനവും കുറയ്ക്കാൻ സാധിച്ചു.ഈ പ്രവർത്തനങ്ങൾക്ക് ഇഫിയാറ്റ് 2025-ലെ സസ്റ്റെയിനബിലിറ്റി പുരസ്കാരം-വൻകിട കമ്പനികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും മാൻ കാൻകോർ നേടി.എഫ്‌ഐ ഇന്ത്യ 2025-ൽ കമ്പനി അവതരിപ്പിച്ച സിചുവാൻ പെപ്പർ ഒലിയോറെസിൻ( Sichuan Pepper Oleoresin) ഏറ്റവും നൂതനമായ മൂന്ന് ഉൽപ്പന്നങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സവിശേഷമായ മണവും രുചിയുമുള്ള ഈ ചേരുവ, സോസുകൾ,മസാലക്കൂട്ടുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

ജീവനക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025-ൽ ‘ബെസ്റ്റ് എംപ്ലോയീ വെൽബീയിംഗ് പ്രാക്ടീസസ്’ വിഭാഗത്തിലും പുരസ്കാരം നേടി.ഈ പുരസ്കാരങ്ങൾ കമ്പനിയുടെ സസ്റ്റയിനബിലിറ്റി,ഇന്നവേഷൻ പ്രോ​ഗ്രാമുകളിലുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്ന് മാൻ കാൻകോർ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.ജീമോൻ കോര പറഞ്ഞു. കർഷക ശാക്തീകരിക്കുന്നതിലൂടെയും ആഗോള വിപണിക്കായി മികച്ച പ്രകൃതിദത്ത ചേരുവകൾ ഒരുക്കുന്നതിലൂടെയും ശാസ്ത്രത്തെയും പ്രകൃതിയെയും ഒരുമിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *