കയ്യുന്നി : കയ്യുന്നി ചെറുകിട തേയില കർഷക സംഘം തേയില കൃഷിക്കാരുടെ പ്രതിസന്ധി പരിഗണിച്ചു 2022-2023 വർഷത്തെ സൊസൈറ്റി സംഭരിച്ച മുഴുവൻ തേയില ചപ്പിനും 1 രൂപ അധിക വില നൽകും.അംഗങ്ങളായ 50 തിലധികം കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കും.2023-2024 വർഷത്തെ തേയിലയിലക്ക് ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഈ സാമ്പത്തിക വർഷം അധികവില നൽകുന്നതാണ്.കഴിഞ്ഞ ദിവസം പോത്തുകൊല്ലി കെ എസ് ടി ജി എ ഹാളിൽ നടന്ന തേയില കർഷകരുടെ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്.തേയിലയുടെ ഗുണനിലവാരം ഉയർത്തുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
നെസ്‌ലെ കമ്പനിക്ക് സൊസൈറ്റി വഴി ഗുണനിലവാരമുള്ള തേയിലയില നൽകുന്ന അംഗങ്ങൾക്ക് മാത്രം ടീ ബോർഡിന്റെ ഗുണനിലവാര പദ്ധതിയിൽ ഉൾപ്പെടുത്തി 1 രൂപ അധികവില നൽകാൻ തീരുമാനിച്ചു.സെക്രട്ടറി എം രാജീവ് യോഗത്തിന് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ജോസ് കുര്യൻ അദ്ധ്യക്ഷനായിരുന്നു.കമ്മിറ്റി മെമ്പർ ആന്റണി വി ജെ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.ഉയർന്ന ഗുണനിലവാരവും ഉയർന്ന വിലയും ഉറപ്പു വരുത്തിയതിനും,കാർഷിക യന്ത്ര വൽക്കരണം,ലേബർ ബാങ്ക് എന്നീ പദ്ധതികൾ നടപ്പിലാക്കിയതിനും കെ എസ് ടി ജി എ സൊസൈറ്റിയെ ടീ ബോർഡ് ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മൂന്നാമത്തെ സൊസൈറ്റിയായി കഴിഞ്ഞ വർഷം തിരഞ്ഞെടുത്തിരുന്നു.2006ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി നിലവിൽ നൂറോളം അംഗങ്ങളിൽ നിന്നും സൊസൈറ്റി തേയിലച്ചപ്പ് ശേഖരിച്ചു വരുന്നു.