കമ്പളക്കാട് : ഇസ്സത്തുൽ ഇസ്ലാം സംഘം കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു
മഹല്ല് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു.ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്കൊപ്പം മനസ്സുകൊണ്ടും പ്രാർത്ഥന കൊണ്ടും കക്ഷി രാഷ്ട്രീയ ജാതിമതഭേദമന്യേ അണിചേരണമെന്ന് പ്രഭാഷണ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.നൂറുകണക്കിന് ആളുകൾ സദസ്സിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
