വാളേരി : മൂവാറ്റുപുഴ രാമമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വാളേരി സ്വദേശിയായ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി.വാളേരി ഇടുകുനിയിൽ നാരായണന്റെയും പത്മിനിയുടെയും മകൻ അർജുൻ (23) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് രാമമംഗലം ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അർജുൻ അപകടത്തിൽപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലായിൽ ആൽബിൻ ഏലിയാസിന്റെ (21) മൃതദേഹം വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു.ഇവർ ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് നൂറ് മീറ്ററോളം താഴെനിന്നാണ് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ അർജുന്റെ മൃതദേഹം കണ്ടെത്തിയത്.അരുൺ സഹോദരനാണ്. സംസ്കാരം നാളെ (ഒക്ടോബർ 4) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
