കൽപ്പറ്റ : കെ-ഡിസ്കിൻ്റെ കീഴിലുള്ള ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട്,എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂർവയൽ എംഎസ്എസ്ആർഎഫിൽ തുടക്കമായി.’കാപ്പികൃഷിയിലെ വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും – വയനാട്ടിലെ കാർഷിക സുസ്ഥിരതയ്ക്ക്’ എന്ന വിഷയത്തെ അധികരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ഭാഗമായി സാങ്കേതിക അവതരണങ്ങൾ,കർഷകരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ,ഗവേഷണ വിഷയങ്ങളുടെ അവതരണം,മുഖാമുഖം,കാപ്പി ഉല്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും.ശില്പശാലയിൽ ശാസ്ത്രജ്ഞർ, ഗവേഷകർ,കർഷകർ,സംരംഭകർ,വിദഗ്ദ്‌ധർ, കർഷക കൂട്ടായ്‌മകൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. കാലാവസ്ഥാ സൗഹൃദ കാപ്പി കൃഷിയുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങൾക്കായി വിവിധ വിഷയങ്ങളിൽ നൂതനാശയങ്ങൾ അവതരിപ്പിക്കപ്പെടും.
ശില്പശാലയുടെ ഉദ്ഘാടനം വയനാട് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ ഐഎഎസ് നിർവഹിച്ചു. ഏറെ സാധ്യതകൾ ഉള്ള വയനാടൻ കാപ്പിയുടെ വികസനത്തിനായി ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് കളക്‌ടർ പറഞ്ഞു. ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട് മേധാവി ജി.ബാലഗോപാൽ (മുൻഐഎഎസ്) അദ്ധ്യക്ഷത വഹിച്ചു. എംഎസ്എസ്ആർഎഫ് ഡയറക്ടർ ഡോ.നീരജ് യൂ ജോഷി മുഖ്യ പ്രഭാഷണം നടത്തി. അംബലവയൽ കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ & ഡീൻ ഡോ.യാമിനി വർമ്മ, നെതർലാൻഡ് ഗ്രോണിങ്ങൻ യൂണിവേഴ്സിറ്റി പ്രൊഫസരും അന്താരാഷ്ട്ര ഹരിത ഊർജ്ജ വിദഗ്ദ്ധനുമായ ഡോ.പി.വി.അരവിന്ദ്,കാർഷിക-കർഷകക്ഷേമ വകുപ്പ് പ്രിൻസിപ്പൾ അഗ്രികൾച്ചർ ഓഫീസർ രാജി വർഗീസ്,കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്) ഡോ.രുദ്രഗൗഡ എന്നിവർ ആശംസകൾ അർപ്പിച്ചു.ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട് സയൻസ് ലീഡ് ഡോ.ടി.ഡി.ജോൺ സ്വാഗതവും എംഎസ്എസ്ആർഎഫ് ഡെവലപ്മെന്റ് കോ-ഓർഡിനേറ്റർ എൻ.ഗോപാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
ശില്പശാലയിൽ ഡോ.പി.വി.അരവിന്ദ് (കാർബൺ നെഗറ്റീവ് എക്കണോമി),ഡോ.സന്തോഷ് നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സ്മാർട്ട് മിത്ര (കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം ഫാമിങ്ങ്),ഡോ.ലീഷ്‌മ (പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം – കാപ്പി കൃഷിയിലെ രോഗ കീട കാർബൺ ന്യൂട്രൽ കാപ്പി കൃഷി),നിയന്ത്രണം, ഡോ.കെ.വി.ശ്രുതി (സിഡബ്ലിയുആർഡിഎം ഡോ.രുദ്രഗൗഡ (കോഫി ബോർഡ് – കാലാവസ്ഥാ പ്രതിരോ ധിത കാപ്പി കൃഷി),ഡോ.അമർ ശങ്കർ ഹരിത ഊർജ്ജോല്പാദനം) എന്നിവർ വിഷയാവതരണം നടത്തി.(ജെയിൻ സർവകലാശാല ശില്പശാല നാളെ സമാപിക്കും.