പുൽപ്പള്ളി : പുൽപ്പള്ളിയിൽ വെച്ച് നടന്ന വയനാട് ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ 70 കിലോഗ്രാം വിഭാഗത്തിൽ ഇടത് വലത് കൈ മത്സര വിഭാഗങ്ങളിലായി ഇരട്ട സ്വർണ്ണ മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി ശിവനന്ദ് ശ്രീജേഷ്.നീർവാരം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.സ്ക്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകനും പഞ്ചഗുസ്‌തിയിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവുമായ നവീൻ പോൾ,സ്ക്കൂൾ കായികാദ്ധ്യാപിക നീതുമോൾ എന്നിവരാണ് പരിശീലകർ.കോട്ടത്തറ ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ ശ്രീജേഷ് മാസ്റ്ററുടെയും നീർവാരം ഹയർസെക്കണ്ടറി സ്ക്‌കൂൾ അധ്യാപികയായ ശ്രീജയുടെയും മകനാണ്. ആരാധ്യ ഏക സഹോദരിയാണ്.
