കല്‍പ്പറ്റ : മന്ന ചാരിറ്റബിള്‍ ട്രസ്റ്റ്, എംഎല്‍എ കെയര്‍ കല്‍പ്പറ്റ,വിംസ് മെഡിക്കല്‍ കോളേജ്,യേനപോയ ഓന്‍കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്,കാര്യംമ്പാടി കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടുകൂടി നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്കൂളില്‍ വച്ച് ഞായറാഴ്ച നടക്കും.രാവിലെ 10 മണി മുതല്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും,ക്യാന്‍സര്‍ സ്ക്രീനിങ് ടെസ്റ്റും,ഇ സി ജി,കാഴ്ച പരിശോധനയും ആവശ്യമായവര്‍ക്ക് തിമിര ശാസ്ത്രക്രിയക്കുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കുമുള്ള നിയന്ത്രിത സംവിധാനം ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍ എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍,ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സ്പെഷാലിറ്റി ഡോക്ടര്‍മാര്‍,യേനപോയ ഓന്‍കോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാര്‍,പ്രമുഖ പള്‍മനോളജിസ്റ്റ് ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍,പ്രമുഖ പീഡിയാട്രീഷന്മാരായ ഡോ:വിഷ്ണു,ഡോ:ലത്തീഫ്,ഓര്‍ത്തോ സ്പെഷ്യലിസ്റ്റ് ടി മുഹമ്മദ് തുടങ്ങിയ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ഇതിന്റെ ഭാഗമായിട്ടുണ്ട്. അതോടൊപ്പം തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിത സമയത്ത് ജനങ്ങളെ സഹായിച്ചിരുന്ന മന്ന ചാരിറ്റബിള്‍ ട്രസ്റ്റ്, അദ്ദേഹത്തിന്റെ മരണശേഷം നേതൃത്വം കൊടുക്കുന്ന ഡോ:മറിയ ഉമ്മന്‍ ഉള്‍പ്പെടെ ഈ ചടങ്ങില്‍ പങ്കെടുക്കും.ക്യാമ്പില്‍ വരുന്ന രോഗികള്‍ക്ക് തുടര്‍ചികിത്സയ്ക്ക് പ്രത്യേകമായി സ്കീം തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡോ:ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത,കെ കെ അഹമ്മദ് ഹാജി, ഡോ:ഷാനവാസ് പള്ളിയാല്‍,സൂപ്പി കല്ലന്‍ങ്കോടന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നും അഡ്വ. ടി.സിദ്ധിഖ് എം.എല്‍.എ അറിയിച്ചു.
