ആരോപണ വിധേയനായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം ജില്ലാ  സെക്രട്ടറിയുടെ നടപടി നിയമത്തോടുള്ള വെല്ലുവിളി:യൂത്ത് കോണ്‍ഗ്രസ്

ആരോപണ വിധേയനായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി നിയമത്തോടുള്ള വെല്ലുവിളി:യൂത്ത് കോണ്‍ഗ്രസ്

പിണങ്ങോട് : ആരോപണ വിധേയനായ ഡിവൈഎഫ്ഐ-സി പിഎം നേതാക്കളെ സംരക്ഷിക്കുന്ന സിപി എം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ നടപടി നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും,കോട്ടത്തറ ബ്ലോക്ക് സെക്രട്ടറിയുമായ ജംഷിദിനും,സി പി എം അച്ചൂരാനം ലോക്കല്‍ സെക്രട്ടറി ജെറീഷിനുമെതിരെ കഴിഞ്ഞദിവസം പിണങ്ങോട് സ്വദേശിയായ യുവതി ഉന്നയിച്ചിരിക്കുന്ന ആരോപണം വളരെ ഗൗരവകരമുള്ളതാണ്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവതിയുടെ ഭര്‍ത്താവിനെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്.യുവതിയുടെ ഭര്‍ത്താവ് യുവതിയെ നേതാക്കള്‍ക്ക് മാത്രമല്ല മറ്റു പലര്‍ക്കും വഴങ്ങി കൊടുക്കാന്‍ പറഞ്ഞു എന്ന് തെളിയിക്കുന്ന വോയിസ് റെക്കോര്‍ഡുകളും രേഖകളും പൊലീസിന് യുവതി കൈമാറിയിട്ടുണ്ട്. പീഡന പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നിസാര വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി സോഷ്യല്‍ മീഡിയകള്‍ വഴി തനിക്കെതിരെ ആരോപണം ഉയര്‍ത്തിയ യുവതിക്കെതിരെയും യുവതിയുടെ കുടുംബത്തിനെതിരെയും വെല്ലുവിളികള്‍ നടത്തുകയുണ്ടായി.യുവതിയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും അവളുടെ അനുവാദം ഇല്ലാതെ സ്പര്‍ശിക്കുകയും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം.ആരോപണ വിധേയരായ ഡിവൈഎഫ്‌ഐ,സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്.ഇതുവരെ ഇവരെ തള്ളിപ്പറയുവാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ അടുത്ത സുഹൃത്തുക്കളും അനുയായികളുമാണ് ഈ പറയപ്പെടുന്ന നേതാക്കള്‍.ജില്ലാ സെക്രട്ടറി നേരിട്ടാണ് ഇവരെ സംരക്ഷിക്കുന്നത്.ഇവര്‍ക്ക് സംരക്ഷണ കവചം ഒരുക്കുന്നതിന് വേണ്ടി പാര്‍ട്ടി സംവിധാനത്തെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ആയതിനാല്‍ തന്നെ ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇവരെ പൊതുജനം തള്ളിപ്പറയണം.മാത്രമല്ല ഇവരെ സംരക്ഷിക്കുന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആ സ്ഥാനത്ത് ഇരിക്കാന്‍യോഗ്യനല്ല.ആ സ്ഥാനത്തോടുള്ള മാന്യത മാനിച്ച് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ച് മാതൃക കാണിക്കണം.കൂടാതെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം.പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന പൊലീസിനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും യൂത്ത്‌കോണ്‍ ഗ്രസ് സമരവുമായി മുന്നോട്ടു പോരും വരും ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.എന്നിട്ടും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുമ്പിവേക്ക് സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വെങ്ങപ്പള്ളിമണ്ഡലം കമ്മിറ്റി അറിയിച്ചു.ആഷിര്‍ വെങ്ങപ്പള്ളി അധ്യക്ഷനായിരുന്നു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ആൽഫിൻ അമ്പാറയിൽ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ബുഷിർ പിണങ്ങോട്,കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ മുബാരിഷ് ആയാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *