ആയുർവ്വേദ ദിനാചരണം;മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

ആയുർവ്വേദ ദിനാചരണം;മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

കൽപ്പറ്റ : പത്താമത് ആയുർവ്വേദ ദിനാചരണവുമായി ബന്ധപ്പെട്ട് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ഭാരതീയ ചികിത്സാ വകുപ്പിൻറേയും നാഷണൽ ആയുഷ് മിഷൻറേയും സംയുക്താഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ പരിപാടി എഡിഎം കെ ദേവകി ഉദ്ഘാടനം ചെയ്തു.

ആയുർവ്വേദ സ്പെഷ്യാലിറ്റികളായ അസ്ഥി മർമ്മ വിഭാഗം,ന്യൂറോളജി വിഭാഗം,ആനോറെക്ടൽ വിഭാഗം,നേത്ര ആന്റ് ഇഎൻടി വിഭാഗം,സ്ത്രീരോഗം,സ്പോർട്സ് മെഡിസിൻ,മാനസിക വിഭാഗം,ജീവിതശൈലീ രോഗ നിർണ്ണയം,ത്വക്ക് രോഗ വിഭാഗം,സിദ്ധ വിഭാഗം,സിക്കിൾ സെൽ വിഭാഗം,യോഗ എന്നീ വിഭാഗങ്ങളിൽ പരിശോധനയും മരുന്ന് വിതരണവും ക്യാമ്പിൽ നടന്നു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ,തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോൻ ജോർജ്ജ്,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിനോയി എ.പി,നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഹരിത ജയരാജ്, കൽപ്പറ്റ ജില്ലാ ആയുർവ്വേദ ആശുപത്രി സിഎംഒ ഡോ.പ്രഷീല,പാതിരിച്ചാൽ ഗവ.ആയുർവ്വേദ ആശുപത്രി സിഎംഒ ഡോ.അനിൽ കുമാർ, എഎംഎഐ കൽപ്പറ്റ ഏരിയാ സെക്രട്ടറി ഡോ.മേഘ ബി നായർ,സീനിയർ സൂപ്രണ്ട് എം.എസ് വിനോദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *