കല്‍പ്പറ്റ : ലഹരിക്കടിമപ്പെട്ട് നഷ്ടമാകുന്ന ജീവനുകളെയും,നശിക്കുന്ന ജീവിതങ്ങളെയും പൊതുജനത്തിന് മുമ്പില്‍ സ്‌കിറ്റായി അവതരിപ്പിച്ച് കൈയ്യടി നേടി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലാണ് ജി.എച്ച്.എസ്.എസ് നീര്‍വാരം,ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റ സ്‌കൂളിലെ കേഡറ്റുകള്‍ സ്‌കിറ്റുകള്‍ അവതരിപ്പിച്ചത്. 40-ഓളം കേഡറ്റുകള്‍ പങ്കെടുത്തു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികദിനത്തിനോട്(ദേശീയ ഏകതാ ദിനം) അനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ജനമൈത്രി ജില്ലാ അസി.നോഡല്‍ ഓഫിസര്‍ കെ.എം ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ എന്‍.എ. അര്‍ഷാദ്,ഇ.ലേഖ,അമ്പിളി,സുമിത്ര,സിവില്‍ പോലീസ് ഓഫിസര്‍ ലല്ലു തുടങ്ങിയവര്‍ പങ്കെടുത്തു.