മാനന്തവാടി : സി.പി.എം നേതാവ് പ്രസിഡൻ്റായ മാനന്തവാടി അർബർ സഹകരണ സൊസൈറ്റിയിൽ ഭൂമി കച്ചവടത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതിൽ സർക്കാർ ഇടപെടണമെന്നും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സൊസൈറ്റി പ്രസിഡൻ്റും,സെക്രട്ടറിയും,സൊസൈറ്റി ഡയറക്ടറും ചേർന്നാണ് ഈ തിരിമറിയ്ക്ക് കൂട്ടുനിന്നത്.വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ചന്ത ലേലത്തിൻ്റെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസിലുള്ള ആളാണ് ഇതേ സൊസൈറ്റിയിലെ ഡയറക്ടർ എന്നത് വളരെ ഗൗരവകരമാണ്.ക്ഷേത്രത്തിലെ നിയമനവിവാദത്തിലും ഈ വ്യക്തിക്കെതിരെ ആരോപണമുണ്ട്.സർക്കാർ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം.മണ്ഡലം പ്രസിഡൻ്റ് സുമ രാമൻ,മേഖലാ സെക്രട്ടറി കണ്ണൻ കണിയാരം,ജില്ലാ ജന:സെക്രട്ടറി വിൽഫ്രഡ് ജോസ്,ജന:സെക്രട്ടറി മാരായ നിധീഷ് ലോകനാഥ്,സനീഷ് ചിറക്കര എന്നിവർ ആവശ്യപ്പെട്ടു.