ചീരാൽ : ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം തുടിതാളം പ്രശസ്ത പിന്നണി ഗായകൻ ശ്രീ സരുൺ സോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശീ എം.എ സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ശ്രീ കെ.കെ സുധാകരൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ കെ.ദിനേശൻ.പി.ടി.എ വൈസ് പ്രസിഡണ്ട് തോമസ് പുലവേലിൽ,സ്റ്റാഫ് സെക്രട്ടറിമാരായ പി.പി ജോർജ്,മനോജ് സക്കറിയ, പി.ടി എ അംഗം സുധീർ പണ്ടാരത്തിൽ,സ്കൂൾ ചെയർപേഴ്സൺ കുമാരി ആയിഷ സയാൻ,കുമാരി നേയ ലഷീൻ,ശീ പ്രശാന്തൻ മാസ്റ്റർ എന്നിവർ സംസാരിച്ചു
