കൽപ്പറ്റ : 2025 ഒക്ടോബർ 13 മുതൽ 15 വരെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളക്ക് ലോഗോ ക്ഷണിച്ചു.വിദ്യാർത്ഥികൾ,അധ്യാപകർ, പൊതു ജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. രൂപകൽപ്പന ചെയ്ത ലോഗോയുടെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സീൽ ചെയ്ത കവറിൽ സെപ്തംബർ 29 തിങ്കളാഴ്ച്ച 12 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ തരിയോട് – 673122 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.വിശദവിവരങ്ങൾക്ക് 9745209213 (ശ്രീജിത്ത് വാകേരി,കൺവീനർ,മീഡിയ & പബ്ലിസിറ്റി കമ്മിറ്റി) എന്ന നമ്പറിൽ ബന്ധപ്പെടുക.