വയനാട് എം പി പ്രിയങ്ക ഗാന്ധി നടത്തുന്ന സന്ദർശനം ദുരൂഹം എൻസിപി (എസ്) വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ : കോൺഗ്രസ് നേതാക്കളെ പോലും കൃത്യമായി കാര്യങ്ങൾ അറിയിക്കാതെ കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി വയനാട് എം പി പ്രിയങ്ക ഗാന്ധി നടത്തിയ സന്ദർശനങ്ങൾ ദുരൂഹമാണെന്ന് എൻസിപി(എസ്) വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.വയനാട് എംപിയുടെ സന്ദർശന സ്ഥലങ്ങളിൽ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് കോൺഗ്രസുകാർ തന്നെ സമ്മതിക്കുന്ന മാധ്യമങ്ങളെ അവരുടെ സന്ദർശന സ്ഥലങ്ങളിൽ അകറ്റി നിർത്തുന്നത് മാധ്യമപ്രവർത്തനതിനേതിരെയുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രിയങ്ക ഗാന്ധിയുടെ വ്യക്തിഗത ഫോട്ടോഗ്രാഫർ വയനാട് വിഷൻ ജില്ലാ റിപ്പോർട്ടറായ ഷിബു സി വി യെ മർദ്ദികുകയും അപമാനിക്കുകയും ചെയ്ത നടപടി ഒരു ജനാധിപത്യ വിശ്വാസിക്കും അംഗീകരിക്കാൻ പറ്റാത്ത നടപടിയാണെന്ന് യോഗം കുറ്റപ്പെടുത്തി.വയനാട് എംപിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ മർദ്ദിച്ചവർക്കെതിരെ പോലീസ് നിയമനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി സിഎം ശിവരാമൻ ജില്ലാ ബ്ലോക്ക് നേതാക്കളായ പി പി സദാനന്ദൻ,സലീം കടവൻ,അനൂപ് ജോജോ,ഷാബു എ പി,ടി പി നൃുറൂദീൻ,എം കെ ബാലൻ,രാജൻ മൈക്കിൾ,പി അശോകൻ,സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *