മേപ്പാടി : സംസ്ഥാന ഹയർസെക്കൻഡറി വിഭാഗം ജീവിതോത്സവം 2025 എന്ന പേരിൽ ഇന്ന് മുതൽ ആരംഭിക്കുന്ന 21 കർമ്മ ദിന പരിപാടികൾ കുടുംബ ബന്ധങ്ങളെ ദൃഢമാക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരക്കാർ അഭിപ്രായപ്പെട്ടു. ജി എച്ച് എസ് എസ് മേപ്പാടിയിൽ വെച്ച് നടന്ന ജീവിതോത്സവം 25 കൽപ്പറ്റ ക്ലസ്റ്റർ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗമാരക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന രൂപത്തിൽ ആണ് നാഷണൽ സർവീസ് സ്കീം 21 കർമദിന പരിപാടികൾ ജീവിതോത്സവം 2025 ന് ഇന്ന് സംസ്ഥാനത്ത് ഉടനീളം തുടക്കമിട്ടത്.ജി എച് എസ് എസ് മേപ്പാടി പി ടി എ പ്രസിഡന്റ് പി കെ റഷീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൽപ്പറ്റ ക്ലെസ്റ്റർ കൺവീനർ വി പി സുഭാഷ്,സ്ക്കൂൾ എച് എം ശ്രീമതി കെ എം സാബിറ,സീനിയർ അസിസ്റ്റന്റ് പി ജെ തോമസ്, പ്രോഗ്രാം ഓഫീസർ സി ടി മൻസൂർ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ ഫൈസൽ സ്വാഗതവും വോളന്റീയർ ലീഡർ പി വി അഥർവ് നന്ദിയും രേഖപ്പെടുത്തി.
