പുൽപ്പള്ളി : ബൈരക്കുപ്പ പാലം പണിയാൻ 1994
ൽ തറക്കല്ലിട്ടെങ്കിലും മൂന്ന് പതിറ്റാണ്ടിന് ശേഷവും തറക്കല്ല് മാത്രമായി അവശേഷിക്കുന്നത് ജില്ല യിലെ കോൺഗ്രസ്സിന്റെ ചരിത്രപരമായ നേട്ടമായി കാണണമെന്നും എം.പി ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പുരസ്കാരം നൽകണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. ബൈരക്കുപ്പ പാലത്തിന് തറക്കല്ലിട്ടിടത്തേക്ക് ബി. ജെ.പി മുള്ളൻകൊല്ലി പഞ്ചായത്ത് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.