മാനന്തവാടി : വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സ്ഥിതിഗതികൾ വിലയിരുത്തി.സോൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണ് ബുധനാഴ്ച്ച മന്ത്രി സന്ദർശിച്ചത്.കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്നു പ്രവൃത്തി വേഗം കൂട്ടണമെന്ന് മന്ത്രി നിർദേശം നൽകി.ഓരോ വിഭാഗം പ്രവൃത്തിയും ഓരോ ടീമിനെ ഏൽപ്പിച്ചു വേഗം കൈവരിക്കണം.450 ഓളം തൊഴിലാളികളാണ് ദിനേന ടൗൺഷിപ്പിൽ പ്രവൃത്തി ചെയ്യുന്നത്.ഇതുവരെ 135 വീടുകളുടെ തറ കോൺക്രീറ്റ് പൂർത്തിയായി.17 വീടുകളുടെ പ്ലിന്ത് ബീം പൂർത്തിയായി.ഏഴ് വീടുകളുടെ വാർപ്പും കഴിഞ്ഞു.തുലാമഴയ്ക്ക് മുമ്പ് പരമാവധി വീടുകളുടെ തറ കോൺക്രീറ്റ് പൂർത്തിയാക്കലാണ് ലക്ഷ്യം.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി,കിഫ്‌ബി,കിഫ്‌കോൺ ജീവനക്കാരുമായി മന്ത്രി ചർച്ച നടത്തി.
