ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

നടവയൽ : പത്താമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററിന്റെ നേതൃത്വത്തിൽ നെല്ലിയമ്പം ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് വിദ്യാർത്ഥികൾക്കായി ചൊവ്വാഴ്ച ആയുർവേദത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസും ഔഷധസസ്യ വിതരണവും നടത്തി.സ്കൂളിലെ മാതൃസമിതി പ്രസിഡണ്ട് ശ്രീമതി റാഷിദ അദ്ധ്യക്ഷയായ ചടങ്ങിൽ അധ്യാപികയായ ശ്രീമതി.ശ്രീജ സൈമൺ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ദൈനംദിന ജീവിതത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഔഷധ സസ്യങ്ങളെക്കുറിച്ചും മെഡിക്കൽ ഓഫീസർ ആയ Dr .ജിതിൻ രാജ് പി എം ക്ലാസ്സെടുത്തു.യോഗ ഇൻസ്ട്രക്ടർ സതീദേവി യോഗയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നല്കി.മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ അഖില ക്ലാസ്സിന് നേതൃത്വം നൽകി.തുടർന്ന് 10 ഓളം ഔഷധ ചെടികൾ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു . സ്കൂളിലെ അധ്യാപകനായ സിദ്ധിഖ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *