സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം:വയനാട് ജില്ലാ പോലീസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

കല്‍പ്പറ്റ : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാരത്തണ്‍, ഫ്ലാഷ്മോബ്,ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് അവതരിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ഫ്ലാഷ്മോബ് ഈ മാസം 24ന് മാനന്തവാടി, 26ന് കല്‍പ്പറ്റ,27ന് ബത്തേരി എന്നിവിടങ്ങളില്‍ നടക്കും. 29ന് തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് കാക്കവയല്‍ ടൗണ്‍ മുതല്‍ കല്‍പ്പറ്റ വരെ മാരത്തണ്‍ നടക്കും. സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍,യുവതീയുവാക്കള്‍, പൊതുജനങ്ങള്‍, പോലീസ് തുടങ്ങിയവര്‍ പങ്കെടുക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക് ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തില്‍ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ക്വിസ് മത്സരം നടക്കും.ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്സരത്തിൽ ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ : 9447341229, 9947384302,9497935275
Mail:dnospcwynd.pol@kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *