തിരുവനന്തപുരം : നാല് വർഷത്തിനിടെ സംസ്ഥാനത്തെ ജനവാസ മേഖലയിൽ നിന്നു 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടെന്നു വനം വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട്. സർപ്പ വളണ്ടിയർമാരാണ് പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നുവിട്ടത്.മൂർഖൻ,രാജവെമ്പാല,ശംഖുവരയൻ, പെരുമ്പാമ്പ് എന്നിവയാണ് കാടിറങ്ങിയവയിൽ ഏറെയും.2019ൽ പാമ്പുകടിയേറ്റ് 123 പേർ സംസ്ഥാനത്തു മരിച്ചു. 2024ൽ അത് 30 മരണങ്ങളാക്കി ചുരുക്കുനായെന്നും വനം വകുപ്പ് അവകാശപ്പെട്ടു.പാമ്പിനെ പിടിക്കാൻ മാർഗ രേഖയും പരിശീലനവും ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും റിപ്പോർട്ടിലുണ്ട്.
നാല് വർഷത്തിനിടെ കൃഷി നാശമുണ്ടാക്കിയ 5,000 കാട്ടുപന്നികളെ നിർമാർജനം ചെയ്തു.ആന, കാട്ടുപന്നി,കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ വനത്തിനുള്ളിൽ മൃഗങ്ങൾക്ക ഭക്ഷണ ലഭ്യത ഉറപ്പാക്കാനായി 646 ബ്രഷ്‍വുഡ് ചെക്ഡാം,55 കൃത്രിമ കുളങ്ങൾ,38 ചെക്ഡാമുകൾ എന്നിവ നിർമിച്ചു.ഗോത്ര വർഗക്കാർ മനുഷ്യ- വന്യമൃഗ സംരക്ഷണം കുറയ്ക്കുന്നതിനായി എന്താണ് ചെയ്യുന്നതും പഠിക്കാൻ സംസ്ഥാന വന ഗവേഷണ കേന്ദ്രം നടപടി ആരംഭിച്ചു.പഠനത്തിന്റെ ഭാഗമായി 36 ഗോത്ര സമൂഹങ്ങളിൽ നിന്നു അറിവുകൾ ശേഖരിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.