കല്‍പ്പറ്റ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ക്യാമ്പുകളുടെ പ്രചാരണാര്‍ഥം ഇന്നും നാളെയും വയനാട് ജില്ലയില്‍ നടക്കുന്ന വാഹ പ്രചാരണ ബോധവത്കരണ റാലി ആരംഭിച്ചു. രാവിലെ 9 മണിക്ക് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ.ഐസക്ക് വാഹന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.ജില്ലാ ഉപദേശക സമിതിയംഗം കെ. സുഗതന്‍ അധ്യക്ഷത വഹിച്ചു.കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ്പികുറുപ്പ്,ഉടമാ തൊഴിലാളി സംഘടന പ്രതിനിധികളായ ടി.മണി,ഗിരീഷ് കല്‍പ്പറ്റ, ബഷീര്‍ വി.എ,സന്തോഷ് വി.നായര്‍, സാംപി മാത്യു,സി.എം.അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തെ തുടര്‍ന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും കല്‍പ്പറ്റ നഗരസഭ ഓഫീസ് വരെ ഓട്ടോറിക്ഷ റാലിയും സംഘടിപ്പിച്ചു.വാഹന പ്രചാരണ റാലി രണ്ട് ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
