കല്‍പ്പറ്റ : അങ്കണവാടി എംപ്ളോയീസ് ഫെഡറേഷന് ഭാരവാഹികള്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ 2024ലും 2025 ലും വിരമിച്ച ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി ക്ഷേമനിധി ആനുകൂല്യം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാം എന്ന് പറഞ്ഞു.പ്രതിനിധികള്അത് അംഗികരിക്കാന്‍ തയ്യാറായില്ല ദീര്‍ഘസമയത്തെ ചര്‍ച്ചക്ക് ശേഷം ധനമന്ത്രിയുമായി അടുത്ത ആഴ്ച പ്രതിനിധികള്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായി.ടി ഉഷാകുമാരി,ഗ്രേസ്സി ജോസഫ്,സിസിലി ടി.എ ശോഭന.കെ.എം,ലളിത കെ എം,വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി നായര്‍ എന്നിവര്‍ പങ്കെടുത്തു.
