മുണ്ടക്കൈയിലെ വീട് നിർമാണം:മുസ്ലിം ലീഗിന് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്

മുണ്ടക്കൈയിലെ വീട് നിർമാണം:മുസ്ലിം ലീഗിന് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്

മുണ്ടക്കൈ : പുനരധിവാസത്തിൽ മുസ്ലിം ലീഗിന് നോട്ടീസ്.ഭൂമിയിൽ നിർമിക്കുന്ന വീടുകൾ കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്.ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കയച്ച നോട്ടീസിൽ നിർദേശിക്കുന്നു. മുണ്ടക്കൈ ഭൂമിയുമായി ബന്ധപ്പെട്ട് ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റുകൾ പൂർത്തീകരിക്കുംമുമ്പ് ഏഴ് സർട്ടിഫൈഡ് പെർമിറ്റുകൾ പ്രസ്തുത സ്ഥലത്ത് എടുത്തതായി നോട്ടീസിൽ പറയുന്നു.എന്നാൽ ഇത് കേവലം നടപടിക്രമങ്ങളുടെ ഭാഗമായ നോട്ടീസാണെന്നും വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അതിനു ശേഷമാണ് പെർമിറ്റ് അനുവദിച്ചിതെന്നുമാണ് ലീഗ് നേതാക്കൾ പറയുന്നത്.ഈ മാസം ഒന്നിനാണ് മുണ്ടക്ക ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമാണം ലീഗ് ആരംഭിച്ചത്.നിർമാണം പുരോഗമിക്കുന്നതിനിടെ ഈ നോട്ടീസ് വലിയ ആശങ്കയുണ്ടാക്കുന്നു.എന്നാൽ വീട് നിർമാണവുമായി മുന്നോട്ടുപോകാനാണ് ലീഗ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *