പനമരം : കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ
(കെ.യു. ടി.എ) വയനാട് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരു വന്ദനം പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എസ്.എം സർവ്വർ ജില്ലാതല മെഗാ ക്വിസ് മത്സരവും ചടങ്ങിൽ വെച്ച് നടന്നു.പൂർവ്വ അധ്യാപകരായ ഉസ്മാൻ മാസ്റ്റർ, അഹ്മദ് മാസ്റ്റർ,ഏലിക്കുട്ടി ടീച്ചർ,റുഖിയ ടീച്ചർ എന്നിവരെ ആദരിച്ചു.കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് കെ.മമ്മുട്ടി നിസാമി തരുവണ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ജൻസി രവീന്ദ്രൻ,സുലൈഖ.എം,സീനത്ത് കെ,ജുഫൈൽ ഹസൻ,സ മറുദ്ധീൻ.കെ,ദിവ്യ,മുഹ്സിൻ.കെ,അബ്ബാസ്.പി,ഷമീറ പി.കെ തുടങ്ങിയവർ പ്രസംഗിച്ചു.
