പനമരം : പനങ്കണ്ടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പുറത്തിറക്കിയ പ്രിൻറഡ് സ്കൂൾ മാഗസിൻ പ്രശസ്ത എഴുത്തുകാരൻ ഷാജി പുൽപ്പള്ളി പ്രകാശനം ചെയ്തു.സിനി ആർട്ടിസ്റ്റും ഗായികയുമായ അനു സൊനാര സലാം വിശിഷ്ടാതിഥി ആയിരുന്നു. ‘മക്രാമെ’ എന്നു പേരിട്ട ഈ സർഗ സൃഷ്ടി വിദ്യാലയ ചരിത്രത്തിൽ തന്നെ ആദ്യ സംരംഭമാണ്.എൽ.കെ.ജി.മുതൽ+2 വരെയുള്ള സർഗധനരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മികവാർന്ന കലാസൃഷ്ടികളാണ് മാഗസിന്റെ ഉള്ളടക്കം.പി ടി എ പ്രസിഡന്റ് വിനോദ് കുമാർ വി എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ റഷീദാ ബാനു സ്വാഗതവും പ്രധാനധ്യാപകൻ കെ.പി ഷൗക്കുമാൻ നന്ദിയും അർപ്പിച്ചു.എസ്.എം.സി.ചെയർമാൻ നജീബ് കരണി,മെമ്പർ വിജയലക്ഷ്മി,അഷ്റഫ്എന്നിവർ ആശംസകൾ അർപ്പിച്ചു.കുമാരി അനു സൊനാരയുടെ സംഗീതവും നൃത്തവും ചേർന്ന അവതരണം കുട്ടികളിൽ അവിസ്മരണീയ അനുഭവങ്ങൾ തീർത്തു.
