കരിങ്ങാരി : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, ചിത്രകാരനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ മായാത്ത ഓർമ്മകൾ അയവിറക്കിക്കൊണ്ട് കരിങ്ങാരി ഗവ.യു.പി.സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സുധീഷ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.പൂർവ്വ വിദ്യാർഥിയായിരുന്ന സുധീഷ് വിദ്യാലയത്തിനും പ്രകൃതിക്കും വേണ്ടി ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്ത വയാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.എസ്.എം.എസി ചെയർമാൻ നാസർ.എസ് ഉദ്ഘാടനം ചെയ്തു.അനുശ്രീ സുധീഷ്,അദ്വിക് സുധീഷ് എന്നിവർ മുഖ്യാഥിതികളായിരുന്നു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു.പി.ടി.എ അംഗങ്ങളായ ജാസ്മിൻ കെ.കെ,അസ്മ കെ ,സിന്ധു കെ.എം,ബെഞ്ചമിൻ മോളോയിസ്, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ,തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണത്തിൻ്റെ ഭാഗമായി ഫോട്ടോ അനാഛാദനം,വൃക്ഷത്തൈ നടീൽ,മാഗസിൻ പ്രകാശനം തുടങ്ങിയവ നടന്നു.സീനിയർ അസിസ്റ്റൻ്റ് ബാലൻ പുത്തൂർ സ്വാഗതവും ക്ലബ് കൺവീനർ ഹർഷ കെ.ആർ നന്ദിയും പറഞ്ഞു.
