ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി

ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി

കൽപ്പറ്റ : നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്സ് കേരളയുമായി സഹകരിച്ച് കൽപ്പറ്റ എം ജി റ്റി ഹാളിൽ ഏകദിന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.മർസിയ മെഷ്കിനി സംവിധാനം ചെയ്ത ‘ദി ഡേ ഐ ബികേയ്മ് എ വുമൺ’ ജാഫർ പനാഹി സംവിധാനം ചെയ്ത ‘ഓഫ് സൈഡ്’ അബ്ബാസ് കിയാരോ സ്തമി സംവിധാനം ചെയ്ത ‘ടെൻ’ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.പ്രദർശനത്തിന് ശേഷം സിനിമകളെ കുറിച്ച് സംവാദവും നടത്തി.പതിനഞ്ചോളം സ്ത്രീകൾ സിനിമാനുഭവങ്ങൾ പങ്കുവെച്ചു.ഫിലിം ഫെസ്റ്റിവൽ പ്രശസ്ത സിനിമാ നിരൂപിക അപർണ പ്രശാന്തി ഉദ്ഘാടനം ചെയ്തു.സിനിമ മേഖലയിൽ സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനുള്ള പോരാട്ടം നടത്തുകയും വിംഗ്സ് നേരിട്ട് സിനിമ നിർമ്മാണവും അണിയറ പ്രവർത്തനങ്ങളും തുടങ്ങുന്നമെന്നും സിനിമ നമ്മുടെ ചിന്തകളെയും അനുഭവങ്ങളെയും ജീവിതത്തെ തന്നെയും സ്വാധീനികുകയും പുതുക്കി കൊണ്ടിരിക്കുകയും ചെയ്യുമെന്നും അതിരുകളെല്ലാം ഇല്ലാതാക്കി സിനിമയും ദൃശ്യങ്ങളും നമ്മളെ വിശാലതയിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു.

വിംഗ്സ് കേരള പ്രസിഡൻ്റ് എൻ.എ വിനയ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലയിൽ കായിക രംഗത്ത് സ്ത്രീ മുന്നേറ്റം സാധ്യമാക്കിയ വനിതാ മാസ്റ്റേഴ്സ് അംഗങ്ങളെ ചടങ്ങിൽ ആധരിച്ചു. അഡ്വ.സുധ ഹരിദ്വാർ,പി.എം ഗീത,അഡ്വ.വി.എം സിസിലി,സുഗത,സി കെ സതീഷ് ബാബു എന്നിവർ സംസാരിച്ചു.സി.എൻ രവീന്ദ്രൻ,സി.ആർ രാധാകൃഷ്ണൻ,പി.എസ്.സ്റ്റാൻലി,കെ വി സെയ്തലവി,റ്റി ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *