സുൽത്താൻ ബത്തേരി : യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന അധിപൻ ഗീവർഗ്ഗീസ് മോർ സ്റ്റെഫാനോസ് മെത്രപൊലീത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.മീനങ്ങാടിയിലെ സഭയുടെ ആസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി എം.പി.യെ ഭദ്രാസനം സെക്രട്ടറി ഫാ.ബേസിൽ കരനിലത്ത്, ജോയിന്റ് സെക്രട്ടറി ബേബി വാളങ്ങോട്ട്,അരമന മാനേജർ എൽദോ മനയത്ത്,റവ.ഫാ.മത്തായി അതിരമ്പുഴയിൽ,റവ.ഫാ.ലിജോ ആനിക്കാട്ട്, ബൈജു തെക്കുംപുറത്ത് എന്നിവർ ചേർന്ന സ്വീകരിച്ചു.മെത്രപൊലീത്ത എഴുതിയ പുസ്തകങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധിയെ യാത്രയാക്കിയത്.
