കൽപ്പറ്റ : യൂറോപ്യൻ യൂണിയൻ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതോടെ പ്രതിസന്ധിയിലായിരുന്ന കാപ്പിക്കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി സൗകര്യം ഒരുക്കും.ചൊവ്വാഴ്ച വെള്ളമുണ്ടയിൽ നടക്കുന്ന സൗജന്യ മെഗാ രജിസ്ട്രേഷൻ ക്യാമ്പയിന് ശേഷം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയായിരിക്കും കാപ്പി കർഷക രജിസ്ട്രേഷൻ.
ആധാർ കാർഡ്,കൈവശാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികുതി ശീട്ട്,ബാങ്ക് പാസ് ബുക്ക് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യാ കോഫി മൊബൈൽ ആപ്പിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്.കർഷക രജിസ്ട്രേഷൻ നടത്തുന്ന അക്ഷയ സംരംഭകർക്ക് കോഫി ബോർഡിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ പരിശീലനം നൽകി.സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോക്ടർ എം കറുത്ത മണി ഉദ്ഘാടനം ചെയ്തു.കോഫി ബോർഡ് ലെയ്സൺ ഓഫീസർ മിഥുൻ ലാൽ ക്ലാസ് എടുത്തു.അക്ഷയ ജില്ലാ കോഡിനേറ്റർ ജിൻസി ജോസഫ് അധ്യക്ഷയായിരുന്നു.മൊബൈൽ ആപ്പ് വഴിയുള്ള കർഷക രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ കർഷകർ ബന്ധപ്പെട്ട രേഖകളും ആയി അക്ഷയ കേന്ദ്രങ്ങൾ എത്തിയാണ് ഇനിമുതൽ രജിസ്റ്റർ ചെയ്യേണ്ടത്.