കൽപ്പറ്റ : ചുണ്ടേൽ എസ്റ്റേറ്റ് സ്വദേശി സതക്കത്ത് (36) നാണ് പോലീസിന്റെ മർദ്ദനത്തിന് ഇരയായത്.മേപ്പാടി സ്റ്റേഷൻ പരിധിയിൽ ഉണ്ടായ സംഭവത്തിൽ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാതെ പോലീസ് 20 കിലോമീറ്ററിൽ അധികം ദൂരമുള്ള കൈനാട്ടി ജനറൽ ആശുപത്രിയിലാണ് മർദ്ദനമേറ്റ് അവശനായ യുവാവിനെ എത്തിച്ചത്.സംഭവത്തിൽ പോലീസിനും പരിക്കേറ്റിട്ടുണ്ട്.യുവാവിന്റെ ഭാര്യ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് വീട്ടിൽ എത്തിയതെന്നും തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനു ഇടയിൽ ഉണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റതും എന്നാണ് പോലീസ് പറയുന്നത്.മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് നിലവിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് കേസിന്റെ കൂടുതൽ വിശദാംശങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ.