പനമരം : പനമരം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട നടത്തിയ ഭിന്നശേഷി കലോത്സവം വേറിട്ട ഒരു അനുഭവമായി.പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ പനമരം ഗവ:എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ മാസം പതിമൂന്നാം തീയതി നടത്തുകയുണ്ടായി.ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ സുബൈർ അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമു റ്റം പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്രിസ്റ്റീന,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീമാ മാനുവൽ,മെമ്പർമാരായ വാസു അമ്മാനി,ബെന്നി,മോഹനൻ, സുനിൽകുമാർ,കല്യാണി,തുഷാര, രജിത,അനിത,പനമരം ഐ സി ഡി എസ് പ്രോജക്ട് സി ഡി പി ഒ അനിത പി,പനമരം ഗ്രാമപഞ്ചായത്ത് സൂപ്പർവൈസർമാരായ വനജ,അപ്സര ജോസഫ് എന്നിവർ സംസാരിച്ചു.
