കൽപ്പറ്റ : ഭാരതീയ ദളിത് കോൺഗ്രസ് “ശക്തിചിന്തൻ ” വടക്കൻ മേഖല നേതൃത്വ ക്യാമ്പ് സെപ്റ്റംബർ 13,14 തീയതികളിൽ സുൽത്താൻബത്തേരി അധ്യാപക ഭവനിൽ വച്ച് നടക്കുന്നു. 13ന് ഉച്ചയ്ക്ക് 2.30 ന് എ.ഐ.സി. സി. പ്രവർത്തകസമിതി അംഗം രമേശ ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡണ്ട് എ. കെ. ശശി അധ്യക്ഷ വഹിക്കും. ടി. സിദ്ധിക്ക് എംഎൽഎ, ഐസി ബാലകൃഷ്ണൻ എംഎൽഎ, വി. പി.സജീന്ദ്രൻ, പി കെ ജയലക്ഷ്മി, എം.ഡി.അപ്പച്ചൻ, എൻ.സുബ്രഹ്മണ്യം, പി. എം. നിയാസ്, കെ ജയന്ത്, സോണി സെബാസ്റ്റ്യൻ, അജിത് മാട്ടൂൽ, ഷംസാദ് മരയ്ക്കാർ, കെ.എൽ. പൗലോസ് എന്നിവർ പങ്കെടുക്കും.
വിവിധ വിഷയങ്ങൾ ആധാരമാക്കി എഴുത്തുകാരൻ പി. സുരേന്ദ്രൻ, അഡ്വ : ഐ. മൂസ, എന്നിവർ ക്ലാസ്സ് എടുക്കും. 14 ന് ഉച്ചയ്ക്ക് 1മണിക്ക് സമാപന സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ജില്ലാ പ്രസിഡന്റ് മാർ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ വൈസ് പ്രസിഡന്റ് മാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ, എന്നിവരാണ് ക്യാ മ്പു ഡെലിഗേറ്റുകൾ.