കൽപ്പറ്റ : വയനാടിൻ്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ 30വർഷങ്ങൾക്ക് മുമ്പ് 70%പണിതീർത്ത് പാതി വഴിയിൽ നിർത്തിവെച്ച പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബധൽ റോഡ് ഒരു നാഷണൽ ഹൈവെയായി പ്രഖ്യാപിച്ച് വയനാടിൻ്റെ പിന്നോക്കാവസ്ഥയും യാത്രാ ദുരിതങ്ങളും പരിഹരിക്കണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം സി.സി.കേന്ദ്ര സംഥാന സർക്കാറുകളോടാവശ്യപ്പെട്ടു.വയനാടിനെ മറ്റു ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം അടക്കമുള്ള റോഡുകൾ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ അകപ്പെടുപോൾ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നവരും ലീവിന് നാട്ടിലേക്ക് വരുന്ന വരുമായ ആയിരക്കണക്കിന് പ്രവാസികടക്കമുള്ളവരാണ് പ്രയാസത്തിലാക്കുന്നത്.
കൂടാതെ ഉപരിപഠനത്തിനും ജോലിക്കുമായി അയൽ ജില്ലകളെ ആശ്രയിക്കുന്നവരും ജില്ലക്ക് പുറത്ത് തുടർപഠനം നടത്തുന്ന വിദ്യാർത്ഥികളെയും, വിദഗ്ധ ചികിത്സക്കായി പുറത്ത് പോകുന്നവരെയും സാരമായി ബാധിക്കുന്നു. സർക്കാറുകൾ മനസ്സ് വെച്ചാൽ ചെറിയ ചിലവിൽ മാസങ്ങൾ കൊണ്ട് പദ്ധതി പൂർത്തികരിച്ച് വയനാട്ടുകാരുടെ യാത്രാദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിയും, ഇനിയും ഇത് പോലുള്ള വിഷയങ്ങളിൽ ഗൗരവകരമായി ഇടപെട്ട് പരിഹാരം കാണാത്ത പക്ഷം കെ.എം.സി.യും സമരരംഗത്തേക്ക് ഇറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.ജിദ്ദ വയനാട് ജില്ലാ കെ.എം സി.പ്രസിഡൻ്റ് ശിഹാബ് പേരാൽ അദ്ധ്യക്ഷത വഹിച്ചു.ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ലത്തീഫ് വെള്ളമുണ്ട യോഗം ഉദ്ഘാടനം ചെയ്തു .ജിദ്ധ വയനാട് ജില്ലാ കെ.എം സി.സി. മുഖ്യ രക്ഷാധികാരി റസാഖ് അണക്കായി മുഖ്യ പ്രഭാഷണം നടത്തി.നാസർ നായിക്കട്ടി ,ഷാഹുൽ ഹമീദ് മാടക്കര,.ഹർഷൽ പഞ്ചാര, സൈഫുമാണ്ടാട്, ജാഷിഫ് ചൂരൽമല ,അശ്രഫ് പറളിക്കുന്ന്, കാദർ യൂസഫ് കാരക്കാമല തുടങ്ങിയവർ പങ്കെടുത്തു ,ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് തേട്ടോളി സ്വാഗതവും .ട്രഷറർ അശ്രഫ് വേങ്ങൂര് നന്ദിയും പറഞ്ഞു.