തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതിഅന്വേഷണം അട്ടിമറിക്കാൻനീക്കം:യൂ ഡി എഫ്

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എൻ.ആർ.ഇ.ജി പ്രോഗ്രാം ഓഫീസർ പ്രാഥമിക പരിശോധനയിൽ കണ്ടു പിടിച്ച തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ വൻ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം
ഇഴഞ്ഞു നീങ്ങുകയാണ് അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഫലമായാണ് പോലീസും അന്വേഷണഏജൻസികളും
മെല്ലപോക്ക് നയം തുടരുന്നതെന്നു യൂ.ഡി.എഫ് പഞ്ചായത്ത്‌ കമ്മിറ്റി കുറ്റപ്പെടുത്തി
ജെ പി സി-യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോൾ ഏതാണ്ട് ആറ് ഏഴു കോടി രൂപയുടെ തട്ടിപ്പ് നടന്നതയാണ് സൂചന കേരളത്തിൽ തന്നെ ഇത് വരെ പുറത്ത് വന്നതിൽ ഏറ്റവും വലിയതും ഭീകരവുമായ തൊഴിലുറപ്പ് തട്ടിപ്പാണ് തൊണ്ടർനാട്ടിൽ നടന്നത്.കിണർ ആട്ടിൻകൂട് കോഴികൂട് തുടങ്ങിയ വ്യക്തികത ആസ്തി വികസന പദ്ധതിയിൽ കഴിഞ്ഞ അഞ്ച് വർഷകാലമായി ഈ തട്ടിപ്പ് തുടങ്ങിയിട്ട്.

2025 ജൂലൈ 24 ന് തട്ടിപ്പ് വിവരം അറിഞ്ഞു എന്നാൽ പഞ്ചായത്ത്‌ അധികൃതർ പ്രശ്നം പരമാവധി മൂടിവെക്കാനും പ്രതികൾക്ക് രക്ഷപ്പെടാനും അവസരം ഒരുക്കുകയായിരുന്നു
ഓഗസ്റ്റ് 7നാണ് ഭരണസമിതി യോഗം ചേർന്ന് രണ്ടു കരാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുന്നതും പഞ്ചായത്ത്‌ സെക്രട്ടറി പോലീസിൽ കേവെലം 15ലക്ഷം രൂപയുടെ തട്ടിപ്പെന്ന രൂപത്തിൽ പരാതി നൽകുന്നതും
തുടർന്ന് കളക്ടർ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു
പോലീസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു എന്ന്‌ പറയുകയെല്ലാതെ ലോക്കൽ പോലീസ് തന്നെയാണ് ഇപ്പോഴും അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മേൽനോട്ടം വഹിക്കുന്നു എന്ന്‌ മാത്രം ഈ അന്വേഷണ സംഘം നിധിൻ എന്ന അക്കൗണ്ടന്റിനെ കഴിഞ്ഞഒമ്പതാം തിയ്യതി അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് അന്വേഷണം ഇരുപത്തിരണ്ടു ദിവസം പിന്നിട്ടിട്ടും ഒരിഞ്ച് പോലും മുന്നോട്ടു പോയിട്ടില്ല
വകുപ്പ് തല അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല ഗുണഭൂകൃത ലിസ്റ്റ് പരിശോധിച്ച് ഫീൽഡ് തല അന്വേഷണങ്ങൾ നടക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് നൂറും നാൽപതും കൊല്ലം വരെ.പഴക്കമുള്ള കിണറുകൾക്ക് പോലും ബില്ലുണ്ടാക്കി പണം മാറ്റിയതായി അറിയുന്നു ഇതരത്തിലുള്ള പരാതികൾ അധികരിച്ചു വരികയാണ് ഗുണഭൂകൃത ലിസ്റ്റ് ടെൻഡർ നടപടികൾ ക്വാട്ടേഷൻ തുടങ്ങി നടപടികളിൽ മാരകമായ കൃത്രിമംമാണ് നടത്തിയിട്ടുള്ളത് റോഡ് വർക്ക്‌ ടെൻഡർ ചെയ്യുന്നുഎന്ന്‌ തോന്നിപ്പിക്കുന്ന രീതിയിൽ ആണ് ആട്ടിൻകൂട് കോഴി കൂട് എന്നിവയൊക്കെ ടെൻഡർ ചെയ്തത് കരാറുകാരനുമായി ഒത്തു ചേർന്ന് മറ്റാർക്കും മനസ്സിലാവാത്ത വിധം ടെൻഡർ ചെയ്യുകയായിരുന്നു.

ഈ അന്വേഷണം നടക്കുമ്പോൾ ഇതൊക്കെ പരിശോധിക്കേണ്ട ബി.പി.ഒ പഞ്ചായത്ത്‌ സെക്രട്ടറി അസി:സെക്രട്ടറി വി.ഒമാർ എന്നിവർ സെർവീസിൽ തുടരുകയാണ് ഇവരെ സർവീസിൽ നിന്നും മാറ്റി നിർത്തതേയുള്ള അന്വേഷണം പ്രഹസന മാവുകയാണ് പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് നിധിൻ എന്ന സിപിഎം നേതാവായ അക്കൗണ്ടന്റിനെ കസ്റ്റഡിയിൽ വാങ്ങാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല
ജോജോ ജോണി എന്നആക്കിഡിറ്റ് എഞ്ചിനീയർ വിദേശത്തേക്ക് കടക്കാൻ സിപിഎം അവസരമൊരുക്കുകയായിരുന്നു
ഇത് മൂലം എല്ലാം ജോജോ ആണ് ചെയ്തത് എന്ന് വരുത്തി തീർത്തു അത്തരത്തിലുള്ള മൊഴി നിധിൻ നൽകി എന്നാണ് അറിയാൻ കഴിഞ്ഞത് ഇത് അന്വേഷണം ആട്ടിമറിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിതമായ ശ്രമമാണ് ഈ മഹാ തട്ടിപ്പിൽ ഏറ്റവും വലിയ പങ്കുള്ള
കരാറുകാരനായ അറിയപ്പെടുന്ന സിപിഎം കാരെന്റെ മകനും ഇപ്പോൾ വിദേശത്തേക്ക് കടന്നതായാണ് സൂചന അന്വേഷണസംഘത്തിന്റെ കുറ്റകരമായ അലംഭാവമാണ് ഇവർക്കൊക്കെ രക്ഷപ്പെടൻവഴിഒരുക്കി കൊടുക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡായ അഞ്ചാം വാർഡ് ഡി വൈ എഫ് ഐ വളവിൽ യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയും സിപിഎം.ബ്രാഞ്ചു കമ്മിറ്റി അംഗവും വൈസ് പ്രസിഡന്റിന്റ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ നിധിൻ (അക്കൌണ്ടൻ്റ്) എന്ന വ്യക്തിയും അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ചാം വാർഡിൽ തന്നെയുള്ള ജോജോയും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേർന്ന് കൃത്യമായി ആസൂത്രണം ചെയ്താണ് ഈ തട്ടിപ്പ് നടത്തിയത് ഇതിൽ സിപിഎം പാർട്ടിക്കും വ്യക്തമായ പങ്കുണ്ട് എന്ന്‌ തൊണ്ടർനാട്ടിലെ ജനം വിശ്വസിക്കുന്നു

2020-21വർഷം മുതലാണ് തൊണ്ടർനാട് പഞ്ചായത്തിൽ വ്യാപകമായി കോൺട്രാക്ടർമാർ മേഖേന വ്യക്തിഗത ആസ്തികൾ നിർമ്മിക്കുന്നത് തുടങ്ങിയത്.ഈ മഹാ തട്ടിപ്പ് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ് സിപിഎം ഭരണാസമിതിക്ക് വ്യക്തമായ പ്രസിഡന്റ്‌ ഈ ഗൂഢാലോചനയിൽ പങ്കാളിയാണ്.നഷ്ട്ടപെട്ട കോടികൾ തിരിച്ചുപിടിക്കും വരെയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെയും യൂ.ഡി.എഫ് ശക്തമായ സമരവുമായി മുന്നോട്ടു പോവും
എല്ലാ ഡിപ്പാർട്മെന്റ്മെന്റിലും പരാതികൾ നൽകിയിട്ടുണ്ട് നടപടികൾ എടുക്കേണ്ട സർക്കാർ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചാൽ വരും ദിനങ്ങളിൽ പഞ്ചായത്ത്‌ ഓഫിസ് ഉപരോധമടക്കമുള്ള സമര പരിപാടികൾക്ക് യൂ ഡി എഫ് നേതൃത്വം നൽകും.

ഇപ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ പദ്ധതി കളാണ് പരിശോധിക്കാൻ കളക്ടർ നിർദേശിച്ചത് എന്നാൽ കഴിഞ്ഞ ഒമ്പതു കൊല്ലത്തെ പ്രവർത്തികൾ പരിശോധിക്കണം അന്ന് മുതൽ നടന്ന മേറ്റീരിയൽ കോസ്റ്റ് പ്രവർത്തികളിൽ ഈ തട്ടിപ്പിന് സാധ്യത കൂടുതലാണ് വൈസ് പ്രസിഡന്റിന്റെ വീട്ടിലേക്കു 45 ലക്ഷം രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം റോഡ് നിർമിച്ചത് ഇപ്പോൾ വിവാദമായിട്ടുണ്ട്
കൂടാതെ ഈ വർഷത്തെശുചിത്വ മിഷൻ പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ഒന്നര ക്കോടി രൂപയുടെ അലക്കു കല്ല് സോക്കപിറ്റ് നിർമാണത്തിൽവൻ അഴിമതിയാണ് നടന്നിട്ടുള്ളത്.ആയതിനാൽ ഈ വരുന്ന സെപ്തംബർ 12 13 തിയ്യതികളിൽ ശക്തമായ സമരത്തിന്റെ മുന്നോടിയായി പഞ്ചായത്ത്‌ തലത്തിൽ കുറ്റവിചാരണ ജാഥ സംഘടിപ്പിക്കുകയാണ് തുടർന്ന് പഞ്ചായത്ത്‌ ഓഫീസ് ഉപരോധം രാപ്പകൽ സമരം തുടങ്ങിയവസംഘടിപ്പിക്കും കൂടാതെ ബ്ലോക്ക്‌ ജില്ലാ തലത്തിലും ജില്ലാ യൂ.ഡി.എഫ്. നേതൃത്വവുമായി ആലോചിച്ചു സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് യോഗം മുന്നറിയിപ്പി നൽകി.യോഗത്തിൽ ചെയർമാൻ
പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി.മൊയ്തു പടയാൻ അബ്ദുള്ള കെ ടി കെ മാസ്റ്റർ എം ടി ജോസഫ് ആറങ്ങാടൻ ആലികുട്ടി പി.എ മൊയ്തുട്ടി എം കെ. അബൂബക്കർ ടി.കെ.മമ്മൂട്ടി കെ വി ബാബു വി സി.ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു കൺവീനർ അബ്ദുള്ള കേളോത് സ്വാഗതവും സലിം അസ്ഹരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *