ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി

മുട്ടിൽ : ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ ജൂ ഡോ ചാമ്പ്യൻഷിപ്പ് മുട്ടിൽ ഡബ്യു എം ഒ ഓഡി റ്റോറിയത്തിൽ വെച്ച് നടന്നു.ടി. സിദ്ധീഖ് എം. എൽ എ ഉത്ഘാടനം ചെയ്തു.പുരോഗതിയിലേക്ക് മുന്നേറുന്ന കെട്ടുറപ്പുള്ള സമൂഹത്തിന് കായികക്ഷമതയുള്ള യുവത്വം അനിവാര്യമാണെന്ന് ടി.സിദ്ധിഖ് എം.എൽ.എ അഭിപ്രായപ്പെട്ടു.അഡ്വ.വി.പി യൂസഫ് അദ്ധ്യക്ഷനായിരുന്നു.ലോകത്തെ ഏറ്റവും ആയുർദൈർഘ്യമുള്ള രാജ്യമായി ജപ്പാൻ മാറിയതിനുപിന്നിൽ ജൂഡോ അടക്കമുള്ള കായികപരിശീലനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.മയക്കുമരുന്ന് വൻ ആശങ്കയായി സമൂഹത്തിൽ പടരുകയാണ്.ഇതിനെതിരായ പ്രതിരോധം പടുത്തുയർത്തുന്നതിൽ ജൂഡോ അടക്കമുള്ള കായിക ഇനങ്ങളുടെ പ്രചാരണത്തിന് ഏറെ പ്രസക്തിയുണ്ട്.

താൽപര്യമുള്ള മേഖലകളെ കണ്ടെത്തി കലാ-കായിക രംഗത്തേക്ക് വിദ്യാർത്ഥികളെ ആകർഷിച്ച് ബന്ധിപ്പിക്കുന്നതിലൂടെ മാനസികവും ശാരീരികവുമായ ഏകാഗ്രതയും അച്ചടക്കവും വളർത്തിയെടുക്കാൻ സാധിക്കും,രക്ഷിതാക്കൾ ഇതിനായി മുൻകൈ എടുക്കണമെന്നും വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡൻ്റുകൂടിയായ കൽപ്പറ്റ എം.എൽ.എ അഭിപ്രായപ്പെട്ടു. പ്രയാസമനുഭവിക്കുന്നവർക്ക് ഫീസില്ലാതെ പരിശീലിക്കാൻ അത്യാധുനിക സൌകര്യങ്ങളോടെയുള്ള ജൂഡോ അക്കാദമി അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഉടൻ ആരംഭിക്കുമെന്നും നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ ഡബ്ല്യൂ.എം.ഒയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കോവിഡിന് ശേഷം കായിക മേഖല പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.റയിൽവേ യാത്രയിലടക്കം ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.കായികരംഗത്തെ മുരടിപ്പ് ലഹരി ഉപxഭോഗമടക്കമുള്ള തിന്മകൾ വർദ്ധിക്കാനിടരും എന്നതാണ് സാമൂഹ്യപാഠം.പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ടുപോകാൻ ജില്ലാ ജൂഡോ അസോസിയേഷനു സാധിച്ചിട്ടുണ്ടെന്നും മുഖ്യാതിഥി ജോയ് വർഗീസ് കെ പറഞ്ഞു.സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവൻ,കേരള ജൂഡോ അസോസിയേഷൻ സെക്രട്ടറി റെൻ പി.ആർ,മനോജ് മഹാ ദേവ,സുബൈർ ഇള കുളം,അയ്യൂബ്,പി.കെ അഷ്റഫ് സി,സാജിദ് എൻ.സി,സമീർ കാവാഡ്,സാജിദ്, ഷബീന എന്നിവർ സംസാരിച്ചു.ഗിരീഷ് പെരുന്തട്ട സ്വാഗതവും ബൈജു.പി.സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *