മാനന്തവാടി : മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ വില്‍പ്പന കൂടിവരുന്ന സാഹചര്യത്തില്‍ അധികാരികള്‍ വേണ്ട ജാഗ്രത പാലിക്കണമെന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ലഹരിയുടെ അടിമകളായിരിക്കുന്ന സാഹചര്യത്തില്‍ ഓണത്തോട് അനുബന്ധിച്ച് എക്സൈസും,പോലീസും മറ്റ് അധികാരികളും വേണ്ട ജാഗ്രത പുലര്‍ത്തണം. കഴിഞ്ഞദിവസം ബാവലിയില്‍ 21 വയസ്സുകാരന് കഞ്ചാവുമായി പിടിയിലായത് ഗൗരവമേറിയതാണ്. വിദ്യാര്‍ത്ഥികളെ വലയിലാക്കിയാണ് ഇത്തരത്തിലുള്ള വില്‍പ്പന നടത്തപ്പെടുന്നതെന്നും ബിജെപി.
മണ്ഡലം പ്രസിഡന്റ് സുമ രാമന് അധ്യക്ഷത വഹിച്ചു.നിതീഷ് ലോകനാഥ്,സനീഷ് ചിറക്കര,രജീഷ് മാനന്തവാടി,തുഷാര എന്നിവര്‍ സംസാരിച്ചു.
