പുൽപ്പള്ളി : പെരിക്കല്ലൂർ – വരവൂർ കാനാട്ട്മലയിൽ തങ്കച്ചൻ എന്നയാളുടെ വീടിൻ്റെ പരിസരത്ത് നിന്നും കേരള അബ്കാരി നിയമത്തിന് വിരുദ്ധമായി കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പന അവകാശമുള്ള മദ്യം സൂക്ഷിച്ചതായി കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിൽ വീടിൻ്റെ കാർപോർച്ചിൽ സൂക്ഷിച്ചതായ കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പന അവകാശമുള്ള 90ML ന്റെ 20 പാക്കറ്റ് മദ്യവും മനുഷ്യജീവന് അപകടം വരത്തക്ക വിധത്തിലും വസ്തുവകകൾക്ക് നാശനഷ്ടം വരത്തക്ക വിധത്തിലും നിയമാനുസരണമുള്ള രേഖകൾ ഒന്നും കൂടാതെ സ്ഫോടക വസ്തുവായ 15 തോട്ടയും 10 ക്യാപ്പും സൂക്ഷിച്ചു വെച്ചതായി കാണപ്പെട്ടതിൽ പുൽപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പുൽപ്പള്ളി പോലീസ് എസ് ഐ ഷിയാസ് കെ വി, എസ് ഐ മനോജ് എംപി,സിപിഒ ഡാനിഷ് എന്നിവയുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.
