തിരുവനന്തപുരം : പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു 72 വയസായിരുന്നു.പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിപിഐ നേതാവായ വാഴൂർ സോമൻ പതിനഞ്ചാം കേരള നിയമസഭയിൽ പീരുമേട് മണ്ഡലത്തിനെയാണ് പ്രതിനിധീകരിച്ചത്.
2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം ജില്ലയിലെ വാഴൂർ ആണ് ജന്മദേശം.ട്രേഡ് യൂണിയന് പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി.നാലു പതിറ്റാണ്ടിലേറെയായി പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്കിടയിൽ പ്രവർത്തിച്ചു.മൃതദേഹം ശാസ്തമംഗലത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.