കൊല്ലം : നാഷനൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ വെളിന്ല്ലൂർ അമ്പലംകുന്ന് ചെങ്കൂർ റഹ്‌മ ത്ത് നിവാസിൽ ഡോ.ആർ.എൻ.അൻസർ (47) അന്തരിച്ചു.ഔദ്യോഗിക ചടങ്ങിൽ പ്രസംഗി ച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു തുടർന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരണം.
കഴിഞ്ഞ ആഴ്‌ച കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരുടെ ദക്ഷിണ മേഖലാ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.പരിപാടി തുടങ്ങുന്നതിനു മുൻപ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ന്നു വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ പ്രമുഖ സ്വ കാര്യ ആശുപത്രിയിലും പ്രവേശി പ്പിച്ചിരുന്നു.അവിടെ തീവ്ര പരിചരണ വിഭാഗ ത്തിൽ ചികിത്സിയിലിരിക്കെ ഇന്നലെ വൈകിട്ട് 6.50ന് അന്തരിച്ചു.നെടുമങ്ങാട് ഗവ.കോളജി ലെ പ്രഫസറായിരിക്കെ ഡപ്യൂട്ടേഷനിൽ എൻ എസ് എസിന്റെ സ്റ്റേറ്റ് ലവൽ ഓഫിസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
കൽപറ്റ ഗവ.കോളജിൽ കൊമേഴ്സ് വിഭാഗം അസി.പ്രഫസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.വിവിധ കോളജുകളിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം 4 വർഷം മുൻപാണു നെടുമ ങ്ങാട് ഗവ.കോളജിൽ ജോലി യിൽ പ്രവേശിച്ചത്. അസോസിയേഷൻ ഓഫ് കേരള ഗവ.കോള ജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോ.സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.റിട്ട.സർവേ സൂപ്രണ്ട് നൂഹുകണ്ണിന്റെയും പരതേയായ ഫാത്തിമ ബീവിയുടെയും മകനാണ്.ഭാര്യ അനീഷ (കെഎസ്എഫ്ഇ തിരുവനന്തപുരം മാനേജർ).
മക്കൾ:അന്ന അഫ്റിൻ,ഫാത്തിമ ഫർവിൻ. കബറടക്കം ഇന്ന് രാവിലെ 12ന് ചെങ്കൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.