നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

മുത്തങ്ങ : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരപ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് ഹോസ്റ്റൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ചെലവൂർ വില്ലേജിൽ അടുക്കത്ത് പറമ്പിൽ വീട്ടിൽ അഷറഫ്( വയസ്സ് 52) എന്നയാളെ അറസ്റ്റ് ചെയ്തു.മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലൻ.എസ് ന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ദീപു എ,സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ,പ്രജീഷ് എം.വി എന്നിവരും ഉണ്ടായിരുന്നു.തുടർനടപടികൾക്കായി പ്രതിയെയും,വാഹനവും നിരോധിത പുകയില ഉല്പന്നവും സുൽത്താൻബത്തേരി പോലീസിന് കൈമാറി.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തികളിലെ എക്സൈസ് ചെക്ക് പോസ്റ്റുകളിലും,അതിർത്തി പ്രദേശങ്ങളിലും കർശന പരിശോധനയാണ് നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *