മുപൈനാട് : ഗ്രാമപഞ്ചായത്തിൽ സമുചിതമായി ചിങ്ങം -1 കർഷക ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചാഡോ സ്വാഗതം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈബാൻ സലാം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ആർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.കൃഷി ഓഫീസർ അമൽ ബേബി പദ്ധതി വിശദീകരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലിം പി.കെ, വാർഡ് മെമ്പർമാർ,സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി.ശീല വേലായുധൻ കാർഷിക വികസന സമിതി അംഗമായ കെ.വി മാത്യു മാസ്റ്റർ, കുരുമുളക് സമിതി ഭാരവാഹികളായ തോമസ് പി ഓ,പ്രമോദ് കെ.ജെ എന്നിവർ ആശംസകൾ അറിയിച്ചു 16 മികച്ച കർഷകരെയും മികച്ച വിദ്യാർത്ഥി കർഷകനെയും ആദരിച്ചു. കൃഷി അസിസ്റ്റന്റ് പ്രവീൺ എൻ. എസ് നന്ദി അറിയിച്ചു.