കൽപ്പറ്റ : സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം SHRPC വയനാട് നേത്യത്വം കൊടുക്കുന്ന മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിൽ C.H. സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ പ്രതിഷേധ കൂട്ടായ്മ ചേർന്നു. ജില്ലയിലെ നൂറു കണക്കിന് സ്ത്രീകളടങ്ങുന്ന ചടങ്ങ് അഡ്വ:വി.പി എൽദോ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സൗകര്യപ്രദവും ,ജനഹിതത്തിന് അനുസരിച്ചുമാകണം മെഡിക്കൽ കോളേജ് ആരoഭിക്കേണ്ടത്. ജില്ലയുടെ പ്രധാന ഭാഗത്ത് 50 ഏക്കർ ഭൂമി സർക്കാരിന് ദാനമായി കിട്ടിയിട്ടും അത് ഫലപ്രാപ്തമായി ഉപയോഗിക്കാതെ അടിസ്ഥാനരഹിതമായ പഠന റിപ്പോർട്ടുകൾ രേഖപ്പെടുത്തി.ചില തൽപര കക്ഷികളെ സംരക്ഷിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നു. ജനങ്ങൾക്ക് നീതീകരിക്കാൻ പറ്റാത്ത പുതിയ സ്ഥലം കണ്ടെത്തി പരിഹാരമുണ്ടാക്കുന്നത് ജനാധിപത്യ മര്യാദകേടും മനുഷ്യാവകാശ ലംഘനവുമാണ്. ആദ്യം ജില്ലയുടെ ഹൃദയ ഭാഗത്ത് തുടങ്ങിയ പദ്ധതി മറ്റാരുടെ യോ പ്രേരണ കൊണ്ട് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നിർദ്ദിഷ്ട മടക്കിമല ഭൂമി 35 ഡിഗ്രി ചെരിവ് പ്രദേശമാണെന്നും ഈ ബാലിശമായ കാരണം പറയെന്നിരിക്കെ കേവലം 15 കിലോമീറ്ററിന് അകലത്തിലുള്ള സ്വകാര്യ മെഡിക്കൻ കോളേജ് അതി പാരിസ്ഥിതിക പ്രദേശവും വയനാടിന്റെ കാലാവസ്ഥയെ തകർക്കുന്ന മലയിടുക്കിലെ വൻ കെട്ടിട സമുച്ചയത്തിലാണ് പണിതിരിക്കുന്നത്.
മുണ്ടക്കൈ ദുരന്ത മേഖലക്ക് മുഖം തിരിഞ്ഞിരിക്കുന്ന ഈ സ്വകാര്യ ആശുപതിക്ക് വേണ്ടപ്പെട്ട ഏജൻസികൾ ഏത് മാനദണ്ഡത്തിലാണ് അനുമതി നൽകിയിട്ടുള്ളത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തേണ്ടുന്ന ജനപ്രതിനിധികൾ ആരുടെ പക്ഷമാണ്.പക്ഷം പിടിക്കുന്നതു കൊണ്ടാണ് അവർ മിണ്ടാപ്രാണികളാകുന്നത്.സാധാരണ ജനങ്ങൾക്കും ആദിവാസി മേഖലക്കും പരിഗണന ലഭിക്കേണ്ടുന്ന ആരോഗ്യ ശുശ്രൂഷ സ്വകാര്യ മേഖലയെ പ്രോൽസാഹിപ്പിക്കുന്നത് അടിവരയിട്ടാണ് വിവരാവകാശ രേഖ ലഭിച്ചിട്ടുള്ളത്. ഇത് മുഴുവൻ ജനങ്ങളെയും അറിയിച്ച് ശക്തമായ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുവാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.ജില്ലാ സെക്രട്ടറി കെ.വി.ഗോകുൽദാസ് സ്വാഗതവും,പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി,ചന്ദ്രഗിരി മോഹനൻ,അഡ്വ:എസ്.എ.നസീർ,ജോണി തയ്യിൽ,ബാബു കടമന,ജോസ് കപ്പീർ മല ,വിനയകുമാർ,അഴിപ്പുറത്ത്,ശശി അമ്പലവയൽ എന്നിവർ പ്രസംഗിച്ചു.