ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

ബത്തേരി : വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.2025 സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അങ്കമാലി പെരുമ്പാവൂർ മേഖലയുടെ മാത്യൂസ് മോർ അഫ്രേം തിരുമേനിയുടെയും,മലബാർ ഭദ്രാസനത്തിന്റെ മോർ ഗീവർഗീസ് സ്തേഫാനോസ് തിരുമേനിയുടെയും, വീട്ടൂർ ദയറാധിപൻ മാത്യൂസ് മോർ തിമോത്തിയോസ് തിരുമേനിയുടെയും,വന്ദ്യ കോർ എപ്പിസ്കോപ്പാമാരുടെയും,ബഹുമാനപ്പെട്ട വൈദികരുടെയും നേതൃത്വത്തിൽ വിശുദ്ധ കുർബാനയും,വന്ദ്യ പൗലോസ് പറേക്കര കോപ്പ, ഫാ.ജാൻസൺ കുറുമറ്റത്തിൽ,ബ്രദർ നന്ദു ജോൺ, ബ്രദർ ആന്റോ ചാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ വചന ശുശ്രൂഷയും,ഗാനശുശ്രൂഷയും നടത്തപ്പെടും.യോഗത്തിൽ വികാരി ഫാദർ ബേബി ഏലിയാസ് കാരകുന്നേൽ,ഫാദർ എൽദോ അമ്പഴത്തിനാം കുടി ജനറൽ കൺവീനർ പൗലോസ് പാണംപടി,ട്രസ്റ്റി ഷാജു താമരച്ചാലിൽ സെക്രട്ടറി സോബി അബ്രഹാം ഓലപ്പുരക്കൽ ജോയിൻ്റ് സെക്രട്ടറി മേരി ഓണശ്ശേരി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *