മാനന്തവാടി : അഹല്യ ഐ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുഴിനിലത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ ചികിത്സ തേടി മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാർ ലേഖ രാജീവൻ കൗൺസിലർമാരായ എം നാരായണൻ,ഷീജ മോബി,ക്ലബ് പ്രസിഡന്റ് സലാം കുഴിനിലം,റ്റി വി വിനീഷ് എന്നിവർ നേതൃത്വം നൽകി ഡോക്റ്റർ പ്രഭാകരൻ,ജിനി അനാമിക,ആദിത്യ എന്നിവർ രോഗികളെ പരിശോദിച്ച് വേണ്ട നിർദേശങ്ങൾ നൽകി.
