വെള്ളമുണ്ട : ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തത്തിലേക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് കെ.കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഷൈല പുത്തൻപുരയ്ക്കൽ ആമുഖപ്രസംഗം നടത്തി.മുൻ എച്ച്.എം.സി.ജ്യോതി ടീച്ചർ,പി അഷ്‌റഫ്, വി.എം റോഷ്നി,അബ്ബാസ് പി തുടങ്ങിയവർ പ്രസംഗിച്ചു.
