തരിയോട് : നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സ്കൂൾ അധികൃതരും വിദ്യാർഥികളും ചേർന്ന് ടീം അംഗങ്ങളെ ആദരിച്ചു.നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി,വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ,നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ് എമർജൻസി ടീമിന്റെ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്ത ഷിജു മാസ്റ്റർ അഭിനന്ദിച്ചു. സ്കൂൾ മാനേജർ ഫാ.തോമസ് പ്ളാസനാൽഅധ്യക്ഷത വഹിച്ച ചടങ്ങിൽ ടീം അംഗങ്ങളുടെ സേവനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.സ്കൂൾ ഹെഡ്മാസ്റ്റർ ജോബി സാർ പൾസ് അംഗങ്ങൾക്ക് ഉപഹാരം നൽകി.സ്വീകരണത്തിൽ സ്കൂൾ ലീഡർ അലൂഫ് മുഹമ്മദ് പൾസ് അംഗങ്ങൾക്ക് നന്ദി അറിയിച്ചു.മറുപടി പ്രസംഗത്തിൽ യൂണിറ്റ് പ്രസിഡസ് ശിവാനന്ദൻ സ്കൂൾ അധികൃതർക്കും വിദ്യാർഥികൾക്കും നന്ദി അറിയിച്ചു.ഈ അംഗീകാരം തങ്ങളുടെ സേവനങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.PTA പ്രസിഡന്റ്,അധ്യാപകർ,വിദ്യാർഥികൾ എന്നിവരും പൾസ് അംഗങ്ങളായ മുസ്തഫ,അനീഷ്,ഷിബു, രാജേഷ്,രജീഷ്,പ്രിയ അനിൽ ചടങ്ങിൽ പങ്കെടുത്തു.
