വെള്ളമുണ്ട : മൃഗാരോഗ്യ സ്ഥാപനങ്ങൾക്കുള്ള ആശുപത്രി മാനേജിംഗ് കമ്മറ്റികൾ ചേരണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയിൽ രൂപീകരിച്ച ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗം ചേർന്നു.
വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്,ഡോ.ഫഹ്മിദ വി,സന്തോഷ്കുമാർ എ,ഷൈജു പി.ജെ,മോയി ആറങ്ങാടൻ,പി.ജെ ജോസഫ്,ഷാജി എം.എം,എം.യൂ ജോസഫ്, ജോൺസൺ പി.കെ തുടങ്ങിയവർ സംബന്ധിച്ചു.
